congres

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ജില്ലയിൽ ശക്തമായ പ്രവർത്തന - പ്രചാരണ പരിപാടികളാരംഭിയ്ക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനം. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിന് തിരിച്ചടിയുണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് യോഗം വിലയിരുത്തി. ഈ തിരഞ്ഞെടുപ്പിലും ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ ജില്ലയിൽ വിജയിപ്പിയ്ക്കാൻ കഴിഞ്ഞത് കോൺഗ്രസിനാണ്. വർഗ്ഗീയ ധ്രുവീകരണത്തിൽ കൂടിയും അധികാര ദുർവിനിയോഗത്തിൽ കൂടിയുമാണ് ഇടതുമുന്നണി നേട്ടമുണ്ടാക്കിയതെന്ന് യോഗം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം നേതൃയോഗങ്ങൾ നാളെയും ബ്ലോക്കുതലയോഗങ്ങൾ 22 നും മണ്ഡലം നേതൃയോഗങ്ങൾ 23 നും ചേരും.

ഉമ്മൻചാണ്ടി യോഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ., കെ.പി.സി.സി. വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറിമാരായ അഡ്വ. ടോമി കല്ലാനി, എം.എം.നസീർ, ഡോ.പി.ആർ. സോനാ, മഹിളാ കോൺഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ്, കുര്യൻ ജോയി, ജോസി സെബാസ്റ്റ്യൻ, പി.എസ്.രഘുറാം, നാട്ടകം സുരേഷ്, സുധാ കുര്യൻ, ജാൻസ് കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.