കോട്ടയം : നാഗമ്പടം പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷിച്ചു. ചാലക്കുടി സ്വദേശിയായ യുവതിയാണ് കുടുംബ വഴക്കിനെ തുടർന്ന് ആറ്റിൽ ചാടിയത്. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. പാലത്തിൽ ചെരുപ്പും, ബാഗും വച്ച ശേഷം യുവതി അപ്രതീക്ഷിതമായി ആറ്റിൽ ചാടുകയായിരുന്നു. ഈ സമയം ആറ്റിൽ ചൂണ്ടയിടുകയായിരുന്ന നാട്ടുകാരാണ് യുവതിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. വിവരം അറിഞ്ഞ് എത്തിയ അഗ്നിശമനസേനയും പൊലീസും ചേർന്ന് ആംബുലൻസിൽ യുവതിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപകട നില തരണം ചെയ്തു.