
വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്റകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്റി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി നിർവഹിച്ചു. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ധ്വജാരോഹണം നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് നടത്തുക.പ്രസിഡന്റ് കെ. പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ. നടരാജൻ ആചാരി, ജോയിന്റ് സെക്രട്ടറി ബി.ആർ. രാധാകൃഷ്ണൻ, ട്രഷറർ കെ.ബാബു, വെളിച്ചപ്പാട് എം.ജയൻ, മാനേജർ പി.ആർ രാജു, അമ്മിണി ശശി, കെ.കെ. പത്മനാഭൻ, വി. ജയൻ, കെ.പുരുഷൻ, എം.ടി. അനിൽകുമാർ, സി.പഴനിയപ്പൻ ചെട്ടിയാർ, ടി. ശിവൻ, കെ.സുന്ദരൻ ആചാരി എന്നിവർ പങ്കെടുത്തു. 25ന് രുഗ്മിണീസ്വയംവരം, 26ന് വൈകിട്ട് 7.30ന് കളമെഴുത്തുംപാട്ടും, 27ന് യജ്ഞസമർപ്പണം എന്നിവയും നടക്കും.