mor-alex-thraiyos

അടിമാലി: യാക്കോബായ സുറിയാനി സഭ നടത്തിവരുന്ന അവകാശ സംരക്ഷണ ജാഥയ്ക്ക് ജില്ലയിൽ സീകരണം നൽകി. അടിമാലിയിൽ ഹൈറേഞ്ച് ഭദ്രാസനത്തിലെ 30 പള്ളികളിൽ നിന്നുള്ള പ്രതിനിധികളും വിശ്വാസികളും പങ്കെടുത്തു. യോഗത്തിൽ ഇടവക മെത്രാപ്പോലീത്ത ഏലിയാസ് മോർ യൂലിയോസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ തോമസ് മോർ അലക്‌സന്ത്യോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്ത, ഫാ. മീഖായേൽ റമ്പാൻ, യാക്കോബായ സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ്, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഫാ. ദാനിയേൽ തട്ടായിൽ, ഫാ. എൽദോസ് തോമ്പ്ര, ഫാ. എൽദോസ് ആര്യപിളളിൽ, ഫാ. സാം എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
സഭയുടെ അവകാശ സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുന്നതിനു വേണ്ടിയുള്ള അവകാശ സംരക്ഷണ ജാഥ മലബാറിലെ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നിന്നും മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികോർപ്പസ് മെത്രാപ്പൊലീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്ന് രാവിലെ രാജകുമാരിയിൽ നിന്നും യാത്ര ആരംഭിച്ച് നെടുംകണ്ടം, കട്ടപ്പന, കത്തിപ്പാറതടം, വണ്ണപുറം, മുളപ്പുറം, ഉടുമ്പന്നൂർ, ഇടമറുക്, പന്നൂർ, തൊടുപുഴ, പെരിയമ്പ്ര, പന്തപ്പിള്ളി തുടങ്ങിയ പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങും.