അടിമാലി: ഇരുന്നൂറേക്കർ മെഴുംകുംചാൽ റോഡ് നിർമ്മാണം ആരംഭിക്കാത്ത കരാറുകാരനെതിരെ നടപടി എടുക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു . പഴംമ്പിള്ളിച്ചാൽ മുതൽ ഇരുമ്പുപാലം മെഴുകുംചാൽ ഇരുന്നൂറേക്കർ നബാർഡ് മുഖേന 10 കോടി അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ബി.എം .ബി.സി നിലവാരത്തിലാണ് നിർമ്മാണം പൂർത്തീകരിക്കേണ്ടത്. എന്നാൽ കരാറുകാരൻ പണികൾ ആരംഭിക്കുന്നതിനുള്ള യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ദേശീയപാത 85, അടിമാലി കുമളി ദേശീയപാതയുടെ പ്രധാന സമാന്തരപാതയാണിത്. 10 വാർഡുകളിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ഈ റോഡാണ്. അടിയന്തിരമായി റോഡ് നിർമ്മാണം പൂർത്തീകരിക്കണമെന്നും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സി. പി. എം നേതാക്കൾ പറഞ്ഞു.