tempotraveller

അടിമാലി: കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ ഇരുട്ടുകാനത്ത് വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരിച്ച് വരുന്ന വഴി ഇരുട്ടുകാനത്ത് നിറുത്തിയിട്ടിരുന്ന മറ്റൊരു ട്രാവലറിൽ നിയന്ത്രണം വിട്ട് പുറകിൽ ഇടിച്ച ശേഷം സമീപത്തുള്ള വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം.ആലപ്പുഴയിൽ നിന്നും എത്തി മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്ന ട്രാവലറിലാണ് ഇടിച്ചത്. അപകടം നടന്ന സ്ഥലത്ത് നിറുത്തിയിട്ടതിനു ശേഷം ആളുകൾ ഇറങ്ങി നിന്ന് കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപകടം ഉണ്ടായത്.അപകടം നടന്ന ട്രാവലറിൽ 15 യാത്രക്കാർ ഉണ്ടായിരുന്നു.പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.