kattappana
കട്ടപ്പന നഗരസഭയിലെ കൗൺസിലർമാർ സത്യപ്രതിജ്ഞയ്ക്കുശേഷം ഒത്തുചേർന്നപ്പോൾ

കട്ടപ്പന: കട്ടപ്പന നഗരസഭയുടെ രണ്ടാമത് ഭരണസമിതിയിലെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗമായ മേട്ടുക്കുഴി വാർഡിലെ തങ്കച്ചൻ പുരയിടത്തിന് വരണാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ അലക്‌സ് മാത്യു സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് തങ്കച്ചൻ പുരയിടം മറ്റ് 33 കൗൺസിലർമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ വി.ആർ. സജി, ജോയി പൊരുന്നോലി, തോമസ് മൈക്കിൾ, മനോജ് എംതോമസ്, ശ്രീനഗരി രാജൻ, ഷാജി നെല്ലിപ്പറമ്പിൽ, വി.എസ്. രതീഷ്, നഗരസഭ സെക്രട്ടറി സന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.