തലയോലപ്പറമ്പ്: പെരുവ വടുകുന്നപ്പുഴ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം 23 മുതൽ 30 വരെ നടക്കും. കൊവിഡ് നിയന്ത്രണം പാലിച്ച് ആഘോഷങ്ങൾ കുറച്ച് താന്ത്രിക വിധിപ്രകാരമുള്ള ക്ഷേത്ര ചടങ്ങുകൾ തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. നാളെ വൈകിട്ട് 6.30ന് ദീപാരാധന, 8ന് കൊടിയേറ്റ്, 8.45ന് ശ്രീഭൂതബലി, 24ന് രാവിലെ പതിവ് പൂജകൾ, വൈകിട്ട് 6.30ന് ദീപാരാധന, 25ന് വൈകിട്ട് 6.30ന് ദീപാരാധന, 27ന് രാവിലെ 9ന് ഉത്സവബലി, 11ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് ദീപാരാധന, 29ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, വൈകിട്ട് 6.30ന് ദീപാരാധന, 9ന് വലിയവിളക്ക്,പള്ളിവേട്ട, വലിയകാണിക്ക, 30 ന് രാവിലെ 8ന് കൊടിയിറക്ക്, 8.30 ന് ആറാട്ട്.