തലനാട്: തലനാട് ശ്രീ ജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവം ഇന്ന് കൊടിയേറും. 30ന് സമാപിക്കും. ഇന്ന് വൈകിട്ട് 7.05 നും 8 നും മദ്ധ്യ ക്ഷേത്രം മേൽശാന്തി രഞ്ചൻ ശാന്തിയുടെ സാന്നിദ്ധ്യത്തിൽ പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റും. രാവിലെ നിർമ്മാല്യദർശനം, മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷപൂജ, പന്തീരടിപൂജ, ഉച്ചപൂജ, പഞ്ചവിംശതി, കലശാഭിഷേകം, ശ്രീഭുതബലി, വൈകിട്ട് 5.45 ന് കൊടിയും കൊടിക്കയറും വരവേൽപ്പ്. സമർപ്പണം അജിത രമണൻ കൊച്ചരിപ്പാറയിൽ, വൈകിട്ട് അത്താഴപൂജ, പറയെടുപ്പ് എന്നിവ നടക്കും. 29ന് വൈകിട്ട് ഭഗവത് സേവ, പള്ളിവേട്ട, തുടർന്ന് കാവടി ഹിഡുംബൻ പുജ, പള്ളിവേട്ട, പള്ളിനിദ്ര. 30ന് കാവടി അഭിഷേകം, വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്, 6.45 ന് ആറാട്ട്, കൊടിമരച്ചുവട്ടിൽ പറയെടുപ്പ്, കൊടിയിക്കൽ, പഞ്ചവിംശതി കലശാഭിഷേകം, മംഗള പൂജ, രാത്രി 11ന് വടക്കുംപുറത്ത് വലിയഗുരുതി. സർക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രചടങ്ങുകൾ നടക്കുക. ഭക്തർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ 9 മുതൽ 11 വരെദർശനം നടത്താം. ശാഖാ പ്രസിഡന്റ് കെ.ആർ ഷാജി, വൈസ് പ്രസിഡന്റ് എ.ആർ ലെനിൻമോൻ, ശാഖാ സെക്രട്ടറി പി.ആർ കുമാരൻ, വനിതാസംഘം,യൂത്ത്മൂമെന്റ്,കുടുംബ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.