കോട്ടയം: എസ്.എൻ.ഡി.പി യോഗം 130ാം നമ്പർ അക്കരപ്പാടം ശാഖാ ഓംകാരേശ്വരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം 26 മുതൽ 30 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. 26 ന് ഉച്ചയ്ക്ക് 12 നും 12 30ന് മദ്ധ്യേ കൂനംതൈ പുരുഷൻ തന്ത്രിയുടെയും വൈക്കം ബിനു കരുണാകരൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി വാരനാട് അജിത് മഹാദേവന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 30ന് വൈകിട്ട് 8ന് ആറാട്ട്. ആഘോഷങ്ങളും, പകൽപ്പൂരവും, വീടുകളിൽ എത്തിയുള്ള പറനിറയ്ക്കലും കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കിയിട്ടുണ്ട്.