urd

കോട്ടയം: കേരള ലളിതകലാ അക്കാഡമിയുടെ ചിത്ര-ശിൽപ പുരസ്കാരത്തിന് (50000 രൂപ) ടി. ആർ. ഉദയകുമാർ അർഹനായി. കോട്ടയം പേരൂർ സ്വദേശിയാണ്. മാവേലിക്കര രാജ രവിവർമ കോളേജ് ഒഫ് ഫൈൻ ആർട്സിൽ നിന്ന് ചിത്രകലാ പഠനം പൂർത്തിയാക്കിയ ഉദയകുമാർ 12 സോളോ എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്. എൻ.സി.ആർ.ടി നാഷണൽ അവാർഡ്‌, സിദ്ധർത്ഥ ഫൗണ്ടേഷൻ സ്റ്റേറ്റ് അവാർഡ്‌, ഭീമ സംസ്ഥാന ബാലസാഹിത്യ അവാർഡ്, ദർശന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മിനിമോൾ, മക്കൾ: ചിന്തു ഉദയൻ, ആതിര ഉദയൻ.