
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചത് 6 കുടുംബശ്രീ സി.ഡി.എസ് (കമ്മ്യൂണി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ) ചെയർപേഴ്‌സൺമാർ. വാഴൂർ : സിന്ധു ചന്ദ്രൻ, ചിറക്കടവ് : ലീന കൃഷ്ണകുമാർ, ഞീഴൂർ: ശ്രീകല ദിലീപ്, തൃക്കൊടിത്താനം: സാനില പി. എസ്, കരൂർ : മോളി ടോമി, ഭരണങ്ങാനം : സുധ ഷാജി എന്നിവരാണ് ഇനി തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിൽ ഭരണ പങ്കാളികളാകുന്നത്.
ജില്ലയിലെ 16 ചെയർപേഴ്‌സന്മാരാണ് വിവിധ പാർട്ടികളിലായി കുടുംബശ്രീ പ്രതിനിധാനം ചെയ്ത് സ്ഥാനാർത്ഥിപ്പട്ടികയിൽ ഉണ്ടായിരുന്നത്. വിജയപുരം : കെ.കെ. പദ്മകുമാരി (ഗ്രാമ പഞ്ചായത്ത് വാർഡ് 10), അയർക്കുന്നം: ബീനമോൾ (ഗ്രാമ പഞ്ചായത്ത് വാർഡ് 7), മീനച്ചിൽ : ശ്രീലത ഹരിദാസ് ((ഗ്രാമ പഞ്ചായത്ത് വാർഡ് 12), കരൂർ : മോളി ടോമി (ഗ്രാമ പഞ്ചായത്ത് വാർഡ്12), ഭരണങ്ങാനം : സുജ ഷാജി (ഗ്രാമ പഞ്ചായത്ത് വാർഡ് 5), പൂഞ്ഞാർ സൗത്ത് :റെയ്ചൽ ജോൺസൺ (ഗ്രാമപഞ്ചായത്ത് വാർഡ് 7), കടനാട് : പുഷ്പ റെജി (ഗ്രാമ പഞ്ചായത്ത് വാർഡ് 4), ഞീഴൂർ: ശ്രീകല ദിലീപ് (ഗ്രാമ പഞ്ചായത്ത് വാർഡ് 7), മുണ്ടക്കയം: പ്രമീള ബിജു (ഗ്രാമ പഞ്ചായത്ത് വാർഡ് 3), തൃക്കൊടിത്താനം: സാനില പി.എസ് (ഗ്രാമ പഞ്ചായത്ത് വാർഡ് 14), വെച്ചൂർ: രതിമോൾ ആർ.എസ് (ഗ്രാമ പഞ്ചായത്ത് വാർഡ് 13), അകലകുന്നം : ബിന്ദു സജി (ഗ്രാമ പഞ്ചായത്ത് വാർഡ് 3), ചിറക്കടവ് : ലീന കൃഷ്ണകുമാർ (ഗ്രാമ പഞ്ചായത്ത് വാർഡ് 17), തലനാട് : ഉഷാകുമാരി (ഗ്രാമ പഞ്ചായത്ത് വാർഡ് 2), വാഴൂർ : സിന്ധു ചന്ദ്രൻ (ഗ്രാമ പഞ്ചായത്ത് വാർഡ് 14), ഏറ്റുമാനൂർ നഗരസഭ : : പുഷ്പ വിജയകുമാർ (നഗരസഭ വാർഡ് 33), ഈരാറ്റുപേട്ട നഗരസഭ : : റംലത്ത് ഇബ്രാഹിം (നഗരസഭ 13വാർഡ് ) എന്നിവരാണ് ജില്ലയിൽനിന്ന് ജനവിധി തേടിയത്.
കുടുംബശ്രീ വഴി നടപ്പിലാക്കിയ നൂതനവും സാമൂഹ്യപ്രതിബദ്ധതയുമുള്ള പ്രവർത്തനങ്ങളാണ് ഈ മത്സരാർത്ഥികൾക്ക് കരുത്തായത്. ഇവർക്കൊപ്പം 1404 പ്രവർത്തകരും ജനവിധി തേടിയിരുന്നു