വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിൽ നിർമ്മിച്ച നടപ്പന്തൽ ക്ഷേത്രം തന്ത്രി നാഗമ്പൂഴിമന ഹരിഗോവിന്ദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, വൈസ് പ്രസിഡന്റ് എസ്. ധനഞ്ജയൻ, സെക്രട്ടറി വി. കെ. നടരാജൻ ആചാരി, ജോയിന്റ് സെക്രട്ടറി ബി. ആർ. രാധാകൃഷ്ണൻ, ട്രഷറർ കെ. ബാബു, വെളിച്ചപ്പാട് എം. ജയൻ, മാനേജർ പി. ആർ. രാജു, അമ്മിണി ശശി, കെ. കെ. പത്മനാഭൻ, വി. ജയൻ, കെ.പുരുഷൻ, എം. ടി. അനിൽകുമാർ, സി. പഴനിയപ്പൻ ചെട്ടിയാർ, ടി.ശിവൻ, കെ.സുന്ദരൻ ആചാരി എന്നിവർ പങ്കെടുത്തു.