abaya

കോട്ടയം: അഭയക്കേസിൽ ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയയെും പിന്തുണച്ച് ക്നാനായ സഭ കോട്ടയം അതിരൂപത. ഇരുവർക്കുമെതിരായ ആരോപണങ്ങൾ അവിശ്വസനീയമെന്നും അപ്പീൽ നൽകി നിരപരാധിത്വം തെളിയിക്കാൻ പ്രതികൾക്ക് അവകാശമുണ്ടെന്നും സഭയുടെ പത്രക്കുറുപ്പിൽ പറയുന്നു.

'' സിസ്റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവുമാണ്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരായ ആരോപണങ്ങൾ അവിശ്വസനീയമാണ്. എങ്കിലും കോടതി വിധിയെ അതിരൂപത മാനിക്കുന്നു.'' പി.ആർ.ഒ അഡ്വ. അജി കോയിക്കലിന്റെ വാർത്താക്കുറുപ്പിൽ പറയുന്നു.