ചങ്ങനാശേരി: മാർക്കറ്റ് മേഖലയിലെ തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് വേളയിലെ സ്ഥാനാർത്ഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ എല്ലാ പ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുവാൻ തീരുമാനിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യന്റെ ഏകപക്ഷീയമായ തീരുമാനം യു.ഡി.എഫിന്റെ തോൽവിക്ക് കാരണമായെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ ഐ.എൻ.ടി.യു.സി യൂണിയൻ പ്രസിഡന്റും സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം കൂടിയായ കെ.പി തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ നേതാക്കളായ ജിജു, മാർട്ടിൻ കെ.വി, കുഞ്ഞുമോൻ ദേവസ്യ, മോനപ്പൻ, മാത്യു കെ.ജെ, ഷാജി, താജുദ്ദീൻ, ടോമി നെല്ലിപ്പള്ളി എന്നിവർ പങ്കെടുത്തു.