ngo

കോട്ടയം: പ്രതിസന്ധികളെ സമർത്ഥമായി അതിജീവിച്ച് വിജയം വരിച്ച ഭരണാധികാരിയാണ് കെ.കരുണാകരനെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു പറഞ്ഞു. കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ കേരള എൻ.ജി.ഒ അസോസിയേഷൻ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രാഞ്ച് പ്രസിഡന്റ് ഷാജിമോൻ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. രാജേഷ് ബേബി , കെ.ജി ഒ.യു ജില്ലാ സെക്രട്ടറി ജയശങ്കർ പ്രസാദ് ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർഷ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കണ്ണൻ ആൻഡ്രൂസ് ,ഷീജാ ബീവി പി.എച്ച്, ജില്ലാ വൈസ് പ്രസിഡന്റ് ജെ.ജോബിൻസൻ, ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി, ബ്രാഞ്ച് ഭാരവാഹികളായ രാജേഷ് വി.ജി , പ്രദീപ് ഇ.വി എന്നിവർ പ്രസംഗിച്ചു.