പാലാ: റിസർവ് ബാങ്ക് പുറത്തിറക്കുന്ന സോവറിൻ ഗോൾഡ് ബോണ്ടുകൾ 28 മുതൽ ജനുവരി 1 വരെ പോസ്റ്റ് ഓഫീസുകളിൽ ലഭിക്കും. തങ്കത്തിന്റെ (999) മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയിൽ ബോണ്ട് ലഭിക്കും. 5 വർഷത്തിനുശേഷം ബോണ്ട് വിൽക്കാം. വിൽക്കുന്നതുവരെ 2.5 ശതമാനം പലിശ ലഭിക്കും. വിൽക്കുന്ന സമയത്ത് തങ്കത്തിന്റെ അന്നത്തെ മാർക്കറ്റ് വില ലഭിക്കും. ബോണ്ടുകൾ സ്വർണ്ണം പോലെ തന്നെ ബാങ്കിൽ വായ്പയ്ക്ക് ഈട് നല്കുവാൻ പറ്റും. ഗോൾഡ് ബോണ്ടിൽ നിക്ഷേപം നടത്താൻ പാൻ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ കോപ്പി വേണം. ബോണ്ട് ബുക്കിംഗ് ഫോൺ: 8281525215.