കാഞ്ഞിരപ്പള്ളി: കൊരട്ടി കുറുവാമുഴി ഫാർമേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഏത്തവാഴ കുല വിളവെടുപ്പ് നാടിനാകെ ഉത്സവമായി. ഇഞ്ചത്താനത്ത് ലതാ എബ്രഹാമിന്റെ തോട്ടത്തിലാണ് ക്ലബിന്റെ നേതൃത്വത്തിൽ ഏത്തവാഴ കൃഷി നടത്തിയത്. ഭക്ഷ്യസുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു കൃഷി. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കേരള കർഷക സംഘം സംസ്ഥാന നേതാവുമായ പി.എൻ പ്രഭാകരൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ.എൻ ദാമോദരൻ, ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി,പഞ്ചായത്ത് അംഗങ്ങളായ ശ്യാമളാ ഗംഗാധരൻ, റോസമ്മ തോമസ്,ക്ലബ്ല് രക്ഷാധികാരി ലതാ എബ്രഹാം ഇഞ്ചത്താനത്ത്, കെ.എച്ച് ലാൽ , എം.എസ് ബാബു, പി.കെ ലത്തീഫ്, പി.കെ രാധാകൃഷ്ണൻ, ദിവാകരൻ വെട്ടിക്കാ പള്ളിൽ,അഷറഫ് എന്നിവർ വിളവെടുപ്പ് മഹോത്സവത്തിൽ പങ്കാളികളായി.