കട്ടപ്പന: കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. പ്രവർത്തകർ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എ.ഐ.സി.സി. അംഗം അഡ്വ. ഇ.എം. ആഗസ്തി യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ, ഡി.സി.സി. വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി, ഡി.സി.സി. അംഗം ജോയി പൊരുന്നോലി, മണ്ഡലം പ്രസിഡന്റ് തോമസ് മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.