കട്ടപ്പന: മഹാകവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അനുശോചിച്ചു. മനുഷ്യ ബന്ധങ്ങളെപ്പറ്റി, പവിത്രമായ പ്രണയത്തെ പറ്റി പാടിയ കവയിത്രി, പ്രകൃതി ചൂഷണത്തിനെതിരെ എഴുതിയ കവിതകൾ പൊള്ളുന്ന പ്രതിഷേധങ്ങളായിരുന്നുവെന്ന് ഭാരവാഹികൾ അനുസ്മരിച്ചു. അക്രമങ്ങൾക്കും അനീതിക്കുമെതിരെ വികാര തീവ്രതയോടെ പൊരുതിയ മലയാളത്തിന്റെ മാതൃകവയത്രിയുടെ വിയോഗം കാവ്യലോകത്തിന് തീരാ നഷ്ടമാണെന്നും പ്രസിഡന്റ് സുഗതൻ കരുവാറ്റ, സെക്രട്ടറി കെ. ജയചന്ദ്രൻ എന്നിവർ പറഞ്ഞു.