കട്ടപ്പന: നഗരസഭ കൗണ്‍സിലര്‍മാരായ ഷാജി തങ്കച്ചന്‍, സജിമോള്‍ ഷാജി എന്നിവര്‍ക്ക് പ്രശാന്തിനഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നരിയംപാറയില്‍ സ്വീകരണം നല്‍കി. അസോസിയേഷന്‍ ഭാരവാഹികളായ ബി.എം. രവീന്ദ്രന്‍, പി.എന്‍. കൃഷ്ണന്‍കുട്ടി, സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍, ട്രഷറര്‍ കെ.ആര്‍. അനില്‍കുമാര്‍, ടോമി സിറിയക്, സണ്ണി സ്‌കറിയ തുടങ്ങിയവര്‍ പങ്കെടുത്തു.