കട്ടപ്പന: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ്. കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടറി വി.എസ്. അഭിലാഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ആനന്ദ് വിളയിൽ, സനീഷ് മോഹനൻ, ടി.കെ. ഷിബു, കെ.ആർ. രാജേഷ്, എ.എസ്. രാജ, സജോ മോഹനൻ, ജൂവൽ ലാൽ ചാക്കോ, ശരൺ ജോൺ തുടങ്ങിയവർ പങ്കെടുത്തു.