
ഇടുക്കി : ക്രിസ്മസ് - പുതുവത്സരം പ്രമാണിച്ച് ജനുവരി 16 വരെ പൊതുജനങ്ങൾക്ക് ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിബന്ധനകളോടെ ഊർജ്ജ് വകുപ്പ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് അനുമതി നൽകി. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌ക്കരണം നടത്തുന്നതിനുളള സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. രണ്ടു ഡാം സൈറ്റുകളിലും താൽക്കാലിക ടോയ്‌ലെറ്റ് നിർമ്മിക്കും. സി.സി.ടിവി കാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്ടറുടെ സഹായത്തോടെയും സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ചും കൂടുതൽ സുരക്ഷ ഏർപ്പെടുത്തും. ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപങ്ങൾ അനുവദിക്കില്ല.