കോട്ടയം: റബറിനെ കാർഷിക വിളയാക്കണമെന്നും ടാപ്പിംഗ് തൊഴിലുറുപ്പ് പദ്ധയിൽ ഉൾപ്പെടുത്തണമെന്നും ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി എൽ.പദ്മകുമാർ,എം.ബി.രാജഗോപാൽ,എസ്.ജയസൂര്യൻ,എൻ.ഹരി തുടങ്ങിയവ‌ർ സംസാരിച്ചു.