ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങും. വൈകിട്ട് 5ന് ചിറക്കടവ് മഹാദേവക്ഷേത്രസന്നിധിയിൽ നിന്ന് 166ാം നമ്പർ വടക്കുംഭാഗം വെള്ളാളസമാജം കൊടിക്കൂറ എഴുന്നള്ളത്ത് നടത്തും. 6ന് തന്ത്രിമാരായ സന്തോഷ് നമ്പൂതിരി, സുരേഷ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. ഞായറാഴ്ച 11ന് കലാപീഠം ശരത്ചന്ദ്രൻ കളമെഴുത്തുംപാട്ടും നിർവഹിക്കും. തുടർന്ന് ഉച്ചപ്പാട്ട്. വൈകിട്ട് എതിരേൽപ്പ്, കളംമായ്ക്കൽ.
29ന് 11ന് ഉത്സവബലി ദർശനം. 30ന് പള്ളിവേട്ട. 31ന് വൈകിട്ട് 4ന് ആറാട്ടുബലി, ആറാട്ടെഴുന്നള്ളത്ത്. ഉത്സവദിവസങ്ങളിൽ മണക്കാട്ട് ശ്രീഭദ്രാനാരായണീയസമിതിയുടെ പുരാണപാരായണവും പുലർച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും.