പൊൻകുന്നം : പൊൻകുന്നം ഡിവിഷനിൽ നിന്ന് വിജയിച്ച ടി.എൻ.ഗിരീഷ്‌കുമാറിനെ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റാക്കാൻ സി.പി.എമ്മിൽ ഏകദേശ ധാരണ. പ്രസിഡന്റ് പദം ആദ്യടേമിൽ കേരള കോൺഗ്രസിനാണ്. മുൻപ് ചിറക്കടവ് പഞ്ചായത്ത് വൈസ്പ്രസിഡന്റ്, വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഗിരീഷ്. സീനിയർ ജനപ്രതിനിധി എന്ന നിലയിലാണ് ഗിരീഷിനെ പരിഗണിക്കുന്നത്. പൊൻകുന്നം സഹകരണബാങ്ക് ടൗൺ ശാഖാ മാനേജർ കൂടിയായ ഇദ്ദേഹം സഹകരണ സംഘം ജീവനക്കാരുടെ സംഘടനാഭാരവാഹിയുമാണ്.