കറുകച്ചാൽ: കങ്ങഴ പത്തനാട് ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്തെ മണ്ഡല മഹോത്സവവും മുട്ടിറക്കൽ പൂജയും നാളെ കർമ്മസ്ഥാനത്ത് നടക്കും. രാവിലെ 9.45 ന് മുൻ ഗുരുവായൂർ മേൽശാന്തി മൂർക്കന്നൂർ ഹരി നമ്പൂതിരി അഗ്‌നി പ്രോജ്ജ്വലനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. ചടങ്ങിൽ പ്രസിദ്ധ സിദ്ധ വൈദ്യൻ ഡോ. അരുൺ ചന്ദ്രനെ വൈദ്യ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും 10ന് മുട്ടിറക്കൽ പൂജയും ദോഷനിവാരണ പ്രശ്‌നചിന്തയും. ആദ്യ മുട്ടിറക്കൽ കർമ്മം തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുഴിക്കാല നിർവഹിക്കും. ഡോ. ജയാ നായർ, പ്രജീഷ് ചേർത്തല, അനിൽ കാറ്റാടിക്കൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് 6.45ന് മഹാദീപാരാധന, ദീപക്കാഴ്ച. ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മധു ദേവാനന്ദ തിരമേനികൾ ചടങ്ങിൽ മുഖ്യകാർമ്മികത്വം വഹിക്കും.