കോട്ടയം: ഒ.ബി.സി ,എസ്.ഇ.ബി.സി വിദ്യാർത്ഥികൾക്ക് എല്ലാം കോഴ്‌സുകൾക്കുമുള്ള പ്രവേശനത്തിൽ 40 ശതമാനം സംവരണം അനുവദിച്ച് നിലവിലുള്ള വ്യത്യസ്ഥ നിരക്കുകൾ ഏകീകരിക്കണമെന്ന് നാഷണൽ ഫോറം ഫോർ എൻഫോഴ്‌സ് മെന്റ് ഓഫ് സോഷ്യൽ ജസ്റ്റീസ് ഫോറം സംസ്ഥാന കോർഡിനേറ്റർ വി.ആർ.ജോഷി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

65 ശതമാനം അധികം വരുന്ന മൊത്തം പിന്നാക്ക സമുദായങ്ങൾക്ക് എം.ഡി എം.എസ് കോഴ്‌സുകൾക്ക് 9 ശതമാനം സംവരണമാണുള്ളത്. ജനസഖ്യയിൽ മൂന്നിലൊന്നുവരുന്ന മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം പുതുതായി അനുവദിച്ചു. പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് ഹൈക്കോടതി ഉത്തരവായ സാഹചര്യത്തിൽ അനുകൂലമായ ഉത്തരവുകൾ നൽകാൻ മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഉണ്ടാകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു