
കോട്ടയം : എസ്.ബി.ഐ കാർഡ് ആൻഡ് പേയ്മെന്റ് സർവീസസ് ലിമിറ്റഡ് ഇടപാടുകാരന് 15000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർ.ബി.ഐ ഓംബുഡ്സ്‌മാൻ ഉത്തരവായി. ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾക്ക് അനുവദിച്ച മോറട്ടോറിയം നൽകാതെ വായ്പതുക ഒന്നിച്ചടക്കാൻ ഇടപാടുകാരന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എസ്.ബി.ടി മുൻ ഉദ്യോഗസ്ഥനായ കോട്ടയം സ്വദേശി ചന്ദ്രബാബുവിന്റെ പരാതിയിലാണ് ഓംബുഡ്സ്മാന്റെ ഉത്തരവ്.