പാലാ:മുത്തോലി പഞ്ചായത്ത് 6ാം വാർഡിലെ അടമത്രകടവ് തകർത്തതിൽ പ്രതിഷേധം. കടവിന് എതിർവശത്ത് സ്വകാര്യ വ്യക്തിയുടെ
തോട്ടത്തിൽ നിന്ന് വെട്ടിയ തടികൾ ഇതുവഴി വലിച്ചതാണ് കുളിക്കടവും നടകളും തകരാൻ ഇടയാക്കിയത്. ളാലം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നാലര ലക്ഷം രൂപയുടെ ലക്ഷം ഫണ്ട് ഉപയോഗിച്ച് രണ്ട് വർഷം മുമ്പ് നിർമ്മിച്ച് പഞ്ചായത്തിന് കൈമാറിയതാണ് കടവ്. ജലനിധിയുടെ ജല സംഭരണത്തിനായി നിർമ്മിച്ചിരിക്കുന്ന കിണറും കടവിനി സമീപമാണ്. തുടർന്നും ഇതുവഴി തടി വലിക്കുന്നത് കിണറിന്റെ സംരക്ഷണ ഭിത്തിക്ക് ബലക്ഷയമുണ്ടാക്കുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്. സംഭവത്തിൽ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകി.