കോട്ടയം: പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറിയും ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന സി.ജി.വാസുദേവൻനായരുടെ ഛായാചിത്രം ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ അനാച്ഛാദനം ചെയ്തു. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക സെക്രട്ടറി വി.ശശിധരശർമ്മ, എം.എൻ ഗോപാലകൃഷ്ണപണിക്കർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.ജിശശിധരൻ,നന്തിയോട് ബഷീർ, ഷാജി വേങ്കടത്ത്,കെ.സി വിജയകുമാർ എന്നിവർ പ്രസംഗിച്ചു.