ഏഴാച്ചേരി: കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ മണ്ഡല സമാപന മഹോത്സവവും നവഗ്രഹഹോമവും ഉദയാസ്തമനപൂജയും 28ന് നടക്കും.
പുലർച്ചെ 5.30ന് ഗണപതിഹോമം, ഉദയാസ്തമനപൂജാ തുടക്കം. 8.30 മുതൽ നവഗ്രഹഹോമം. മണ്ഡല മഹോത്സവ സമാപന ഉത്സവത്തോടനുബന്ധിച്ച് ഏഴാച്ചേരി തെക്ക് വടക്ക് ഭാഗങ്ങളിൽ നിന്നുള്ള വലിയ താലപ്പൊലി ഘോഷയാത്രകൾ ഇത്തവണയില്ല. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർക്ക് താലപ്പൊലി സമർപ്പിക്കാൻ അവസരമുണ്ട്. താലപ്പൊലി എടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് നൽകണം. സാമൂഹ്യ അകലം പാലിച്ചുകൊണ്ടാവും താലപ്പൊലി സമർപ്പണം.