ഇളങ്ങുളം: ധർമ്മശാസ്താക്ഷേത്രത്തിൽ മണ്ഡലഉത്സവ സമാപനഭാഗമായി നാളെ രാവിലെ കാവടിയാട്ടം നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഈ വർഷം ഘോഷയാത്ര ഒഴിവാക്കി ക്ഷേത്രത്തിലെ ചടങ്ങ് മാത്രമായാണ് കാവടിയാട്ടവും അഭിഷേകവും നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.