കട്ടപ്പന: കട്ടപ്പന ഗവ. കേളജിൽ സൈക്കോളജി അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 17600 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 29 ന് രാവിലെ 11.30ന് പ്രിൻസിപ്പലിന്റെ മുമ്പാകെ എത്തണം.