പാലാ:പാലാ നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി പ്രൊഫ. സതീശ് ചൊള്ളാനിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ, ജനറൽ സെക്രട്ടറി അഡ്വ. ടോമി കല്ലാനി, ഡി.സി.സി വൈസ് പ്രസിഡന്റ് ഏ.കെ ചന്ദ്രമോഹൻ, പാലാ മണ്ഡലം പ്രസിഡന്റ് ബിജോയി അബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു.