കുറിച്ചി: ശങ്കരപുരം മഹാദേവക്ഷേത്രത്തിൽ മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് നാളെ രാവിലെ 5.30 മുതൽ വിശേഷാൽ പൂജകളും നിറമാല ദർശനവും വൈകിട്ട് 6 മുതൽ ദീപാരാധനയും ദീപക്കാഴ്ചയും നടക്കും. ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ പ്രദോഷപൂജ അഷ്ടാഭിഷേകവും. മേൽശാന്തി ശ്രീകുമാർ പുതുമന ഇല്ലം മുഖ്യകാർമികത്വം വഹിക്കും.