പുന്നത്തുറ വെസ്റ്റ് : മണിമലക്കാവ് ദേവീക്ഷേത്രത്തിലെ നാൽപ്പത്തൊന്ന് മഹോത്സവം നാളെ നടക്കും. കൊവിഡ് മാനദണ്ഡപ്രകാരം ക്ഷേത്രചടങ്ങുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. രാവിലെ 7ന് മേൽശാന്തി മഹേഷ് ഡി നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ ഗണപതിഹോമം, 8ന് അമേടമന വിഷ്ണുനമ്പുതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ സർപ്പപൂജ. വൈകിട്ട് 6 ന് താലപ്പൊലിഘോഷയാത്ര. ക്ഷേത്രസന്നിധിയിൽ തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. തുടർന്ന് വിശേഷാൽ ദീപാരാധന, ദീപകാഴ്ച. വൈകിട്ട് 8ന് അത്താഴപൂജ.