
കറുകച്ചാൽ : നെത്തല്ലൂർ ബാലികാ സദനത്തിൽ നിന്ന് കാണാതായ നാലു പെൺകുട്ടികളെ കറുകച്ചാൽ പൊലീസ് കണ്ടെത്തി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് 15 വയസിൽ താഴെ പ്രായമുള്ള അന്തേവാസികളായ നാലു പെൺകുട്ടികളെ കാണാതായത്. ഒൻപതരയോടെ ബാലികാസദനം അധികൃതർ വിവരം കറുകച്ചാൽ പൊലീസിൽ അറിയിച്ചു. സി.ഐ കെ.എൽ.സജിമോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാവിലെ പെൺകുട്ടികളെ ഏറ്റുമാനൂരിലെ ബന്ധുവീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. രാത്രിയിൽ ബാലികാസദനത്തിൽ നിന്ന് പുറത്തിറങ്ങിയ ഇവർ ഓട്ടോറിക്ഷയിലാണ് ഏറ്റുമാനൂരിലെത്തിയത്. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പെൺകുട്ടികളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി.