thilothaman

വൈക്കം : സ്വാതന്ത്ര്യ സമര സേനാനിയും വൈക്കത്തെ കമ്മ്യൂണിസ്റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന സി.കെ.വിശ്വനാഥന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുളള അവാർഡ് മന്ത്രി പി.തിലോത്തമന്. കൊവിഡ് മഹാമാരിയുടെ ദുരന്തകാലത്ത് സാധാരണക്കാർക്ക് പ്രത്യേകിച്ചും പാവപ്പെട്ട ആളുകൾക്ക് ആശ്വാസകരമായ പദ്ധതി നടപ്പാക്കിയ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന് നേതൃത്വം നൽകിയ മന്ത്രിയെന്ന നിലയിലാണ് അവാർഡ് നൽകാൻ തീരുമാനിച്ചത്. 25000 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സി.കെ. വിശ്വനാഥൻ സ്മാരക ട്രസ്റ്റാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുളളത്. ജനുവരി അവസാന വാരത്തിൽ വൈക്കത്ത് നടക്കുന്ന ചടങ്ങിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവാർഡ് ദാനം നിർവഹിക്കും.