വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായുള്ള രുഗ്മിണീസ്വയംവര ഘോഷയാത്ര 25ന് രാവിലെ 10ന് തെക്കേനട ശാസ്താക്ഷേത്ര സന്നിധിയിൽ നിന്നും പുറപ്പെടും. യജ്ഞവേദിയിൽ നടക്കുന്ന സ്വയംവര ചടങ്ങുകൾക്ക് യജ്ഞാചാര്യന്മാരായ രാജശേഖരൻ ശ്രീശൈലം, സന്തോഷ് കുമാർ പള്ളിപ്പുറം എന്നിവർ കാർമ്മികരാകും. ക്ഷേത്രനടയിൽ പറനിറയ്ക്കുവാനും മറ്റ് വഴിപാടുകൾക്കും രാവിലെ മുതൽ വൈകിട്ട് വരെ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഉപദേശകസമിതി ഭാരവാഹികൾ അറിയിച്ചു.