jyothiraj

ചങ്ങനാശേരി:ചങ്ങനാശേരി പുഴവാത് ലക്ഷമി മംഗലത്ത് രവീന്ദ്രൻ നായരുടെ മകൻ ജ്യോതിരാജിന് പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റണം. അതിന് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരികെ വന്നേ പറ്റൂ. അതിനായി സുമനസുകളുടെ കരുണ തേടുകയാണ് ഈ ഗൃഹനാഥൻ.

ഏഴ് വർഷം മുൻപ് കിട്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയതാണ് ജ്യോതിരാജ്. ചികിത്സയിൽ കഴിഞ്ഞു വരികെ അസുഖത്തെ തുടർന്ന് എച്ച്.ഡി.എഫ്.സി ബാങ്കിലെ പ്യൂൺ ആയിരുന്ന ജ്യോതിരാജിന് പിന്നീട് ജോലിക്ക് പോകാൻ സാധിച്ചില്ല. ഇതോടെ പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനം നിലച്ചു. രണ്ടാഴ്ച്ചയ്ക്ക് മുൻപ് അസഹനീയമായ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മെനിഞ്ചസ് ഫംഗൽ ടൈപ്പ് ആണെന്നു കണ്ടെത്തി. ഇതിന്റെ തുടർ ചികിത്സയ്ക്കായി പ്രതിദിനം പതിനായിരം രൂപയ്ക്ക് മേൽ ആവശ്യമാണ്. ഈ ചികിത്സ 42 ദിവസം തുടരണം. ഏകദേശം 18 ലക്ഷം രൂപ ചികിത്സയ്ക്കായി ആവശ്യമായി വരും. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതിനാൽ നിലവിൽ വാടക വീട്ടിൽ താമസിക്കുന്ന ജ്യോതിരാജും കുടുംബവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തിലാണ് കഴിയുന്നത്. രണ്ട് പെൺമക്കളിൽ മൂത്തമകളുടെ വിവാഹം കഴിഞ്ഞ ദിവസം നാട്ടുകാരുടെയും സുമനസുകളുടെയും സഹായത്താൽ നടത്തിയിരുന്നു. ചികിത്സയ്ക്കായുള്ള ഭീമമായ തുക സംഘടിപ്പിക്കുവാൻ യാതൊരു മാർഗവുമില്ല എന്ന സ്ഥിതിയാണ് നിലവിൽ. ഇവരെ സഹായിക്കാൻ പുഴവാത് പ്രദേശത്തെ നാട്ടുകാരെയും ജനപ്രതിനിധികളെും ഉൾക്കൊള്ളിച്ചുകൊണ്ട് ജനറൽ കൺവീനർ കുമാർ ശിബിരം, ജോയിന്റ് കൺവീനർ അജയ് ചേരിയിൽ, മൂന്ന് രക്ഷാധികാരികൾ എന്നിവരെ ചേർത്ത് ജ്യോതിരാജ് ചികിത്സാ സഹായനിധി എന്ന പേരിൽ കമ്മറ്റി രൂപീകരിച്ചു. ജ്യോതിരാജ് ചികിത്സാസഹായ നിധി എന്ന പേരിൽ ചങ്ങനാശേരി കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.

അക്കൗണ്ട് ഡിറ്റെയ്ൽസ്

അക്കൗണ്ട് പേര് : ജ്യോതിരാജ് ചികിത്സാ സഹായനിധി

അക്കൗണ്ട് നമ്പർ: 40568101047257.

ഐ എഫ് എസ് സി കോഡ്: KLGB0040568.

ബാങ്ക് പേര്: കേരള ഗ്രാമീൺ ബാങ്ക്, ചങ്ങനാശേരി

ഫോൺ: 831050855, 9061616115.