വൈക്കം : കർഷക ബില്ലിനെക്കുറിച്ച് സ്വതന്ത്ര സംവാദത്തിനായി കുട്ടനാട് സംയുക്തസമിതി 29ന് ഉച്ചയ്ക്ക് 2ന് കർഷക പ്രക്ഷോഭത്തിലെ കാണാചരടുകൾ എന്ന വിഷയത്തിൽ വൈക്കം വ്യാപാരഭവനിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. കുട്ടനാട് സംയുക്തസമിതി ചെയർമാൻ കെ.ഗുപ്തൻ മോഡറേറ്ററാകും. ഭാരതീയ കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്.ജയസൂര്യൻ വിഷയാവതരണം നടത്തും.