kodiyettu

വൈക്കം : എസ്.എൻ.ഡി.പി യോഗം 130 ാം നമ്പർ അക്കരപ്പാടം ശാഖയുടെ കീഴിലുള്ള ഓംകാരേശ്വരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്റി കൂനംതൈ പുരുഷൻ കൊടിയേ​റ്റി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആൾക്കൂട്ടം ഒഴിവാക്കിയിരുന്നു ചടങ്ങ്. വൈക്കം ബിനു കരുണാകരൻ തന്ത്റി, മേൽശാന്തി വാരനാട് അജിത് മഹാദേവൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. ഈ വർഷത്തെ പ്രത്യേക സാഹചര്യത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് നടത്തുക. ക്ഷേത്രം പ്രസിഡന്റ് ജി.ജയൻ, സെക്രട്ടറി എം. ആർ. രതീഷ്, പി. സദാശിവൻ, എം.സി.സുനിൽകുമാർ, ഷാജി, ചന്ദ്രൻ ജയകുമാർ, പി.ഡി.സരസൻ, വിപിൻ, പ്രേമാനന്ദൻ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.