പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യുവതീ യുവാക്കൾക്കായി നടത്തുന്ന പ്രീമാര്യേജ് കൗൺസലിംഗ്‌കോഴ്‌സിന്റെ 60-ാമത് ബാച്ച് ജനുവരി 16, 17 തീയതികളിൽ ഓൺലൈനായി നടത്തും. യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽചേരുന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിഅംഗങ്ങളായ എം.ആർ. ഉല്ലാസ്, സി.റ്റി.രാജൻ, അരുൺകുളംമ്പള്ളിൽ, വി.കെ. ഗിരീഷ്‌കുമാർ, പോഷകസംഘടനാ ഭാരവാഹികളായ മിനർവ്വമോഹൻ, അനീഷ് ഇരട്ടയാനി, സോളി ഷാജി എന്നിവർ പ്രസംഗിക്കും. യൂണിയൻ കൺവീനർ എം.പി.സെൻ സ്വാഗതവും, വൈസ് ചെയർമാൻ ലാലിറ്റ് എസ്.തകടിയേൽ നന്ദിയും പറയും.
ബിജു പുളിക്കലേടം,ഡോ. ശരത് ചന്ദ്രൻ, രാജേഷ് പൊൻമല, സുരേഷ് പരമേശ്വരൻ,ഗ്രേയ്‌സ് ലാൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. സമാപനസമ്മേളനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. കോഴ്‌സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ശാഖാ സെക്രട്ടറിമാർ മുഖാന്തിരം ജനുവരി 10 ന് മുമ്പായി പേരുകൾ യൂണിയനിൽ രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ എം.പി. സെൻ അറിയിച്ചു.ഫോൺ : 04822-212625.