ഏഴാച്ചേരി : കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ അയ്യപ്പന് ഇന്നലെ നടത്തിയ നെയ്യഭിഷേകവും തേനഭിഷേകവും ഭക്തിനിർഭരമായി. രാവിലെ ഗണപതിഹോമവുമുണ്ടായിരുന്നു. തുടർന്ന് ഉമാമഹേശ്വരന്മാർക്ക് വിശേഷാൽ പൂജ നടത്തിയശേഷമാണ് അയ്യപ്പന് നീരാജനവും നെയ്യഭിഷേകവും തേനഭിഷേകവും നടത്തിയത്. ഉപദേവതയായ അയ്യപ്പന് മണ്ഡലകാലത്ത് നെയ്യഭിഷേകം നടത്തുന്ന ഏകക്ഷേത്രമാണിത്. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു.