തലപ്പലം : അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച ശ്രീകല ടീച്ചറിന്റെ സേവനം ഇനി ഈരാറ്റുപേട്ടബ്ലോക്ക് പഞ്ചായത്തിന് സ്വന്തം. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട ബ്ലോക്കിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി തലപ്പലം ഡിവിഷനിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് ടീച്ചർ വിജയിച്ചത്. അദ്ധ്യാപക സംഘടന ഭാരവാഹിയായിരുന്ന ശ്രീകല പൂഞ്ഞാർ ഗവ.എച്ച്.ഡബ്ലു എൽ.പി സ്‌കൂളിൽ നിന്ന് ഈ വർഷമാണ് വിരമിച്ചത്.
മേലമ്പാറ എളൂക്കുന്നേൽ കുടുംബാംഗമായ ശ്രീകല വിദ്യാഭ്യാസ കാലത്ത് പാലാ അൽഫോൻസാകോളേജിൽ ജനറൽ സെക്രട്ടറിയായും അരുവിത്തുറകോളേജിൽ വൈസ് ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്. ഡോ. ജീവജിയാണ് ഭർത്താവ്. എൻജിനീയർമാരായ അശ്വതി ജീവനും അഖിൽ ജീവനുമാണ് മക്കൾ.