കറുകച്ചാൽ : കങ്ങഴ പത്തനാട് ശ്രീ മഹാപരാ ശക്തി ഭദ്രവിളക്ക് കർമ്മ സ്ഥാനത്തെ മണ്ഡല മഹോത്സവ സമാപനവും മുട്ടിറക്കൽ പൂജയും കർമ്മസ്ഥാനത്ത് നടന്നു. മുൻ ഗുരുവായൂർ മേൽശാന്തി മൂർക്കന്നൂർ ഹരി നമ്പൂതിരി അഗ്‌നി പ്രോജ്ജ്വലനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. സിദ്ധവൈദ്യൻ ഡോ. അരുൺ ചന്ദ്രന് വൈദ്യ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. ആദ്യ മുട്ടിറക്കൽ കർമ്മം കറുകച്ചാൽ സി.ഐ കെ.എൽ.സജിമോൻ നിർവഹിച്ചു. ഡോ. ജയാ നായർ, പ്രജീഷ് ചേർത്തല, അനിൽ കാറ്റാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് മഹാദീപാരാധന, ദീപ കാഴ്ച എന്നിവയും നടന്നു. കൊവിഡ് മാനദണ്ഡപ്രകാരം നടത്തിയ ചടങ്ങുകൾക്ക് മധു ദേവാനന്ദ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു.