കട്ടപ്പന: തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് കോൺഗ്രസിൽ വാക്പോരുകൾ നടക്കുന്നതിനിടെ കെ. മുരളീധരൻ അനുകൂല ബോർഡുകൾ കട്ടപ്പനയിലും പ്രത്യക്ഷപ്പെട്ടു. കോൺഗ്രസിനെ രക്ഷിക്കാൻ കെ. മുരളീധരനെ രംഗത്തിറക്കണമെന്ന് ആഹ്വാനം ചെയ്തുള്ള ബോർഡ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിലാണ് സ്ഥാപിച്ചത്. ''കർമശേഷിയുടെ മുൻകരുത്തുമായി, കെ. മുരളീധരനെ വിളിക്കൂ... കോൺഗ്രസിനെ രക്ഷിക്കൂ..'' എന്ന് ആഹ്വാനം ചെയ്യുന്ന ബോർഡ് പ്രിയദർശിനി സ്റ്റഡി സെന്റർ, കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കൊല്ലം എന്നിവിടങ്ങളിലും കെ. മുരളീധരൻ അനുകൂല ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.