കോട്ടയം : ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി നേതൃത്വത്തിൽ തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തിന് നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹം അഞ്ചാം ദിവസം പിന്നിട്ടു. ഇന്നലെ നടന്ന സത്യാഗ്രഹം അഡ്വ.കെ സുരേഷ്‌കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. വി.ടി.തോമസ് അദ്ധ്യക്ഷനായി. വിവിധ സംഘടനാ നേതാക്കളായ ഹേമലത പ്രേംകുമാർ, ബി.വിജയകുമാർ, ജോഷി ഇലഞ്ഞിയിൽ , ഷാജോ, ആർ.ടി.മധുസൂദനൻ, ഉഷ വേണുഗോപാൽ, ജോസ് കുറ്റിയാനിമറ്റം, പി.എൻ.സരസമ്മൾ, രഞ്ജിത്, പി.എം.തങ്കപ്പൻ, പി.എൻ.പ്രഭാകരൻ, ഡി.ജിഷ്ന എന്നിവർ സംസാരിച്ചു. കർഷകസംഘം സംസ്ഥാനകമിറ്റി അംഗം പി.എൻ.ബിനു സ്വാഗതവും, കർഷകസംഘം അയർക്കുന്നം ഏരിയാ സെക്രട്ടറി പി.എസ്.ജയൻ നന്ദിയും പറഞ്ഞു. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം കെ.ജെ.തോമസ് സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും