sndp

കോട്ടയം : 88-ാമത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ധർമ്മ പതാക കൈമാറി. തീർത്ഥാടനത്തിന് തുടക്കം കുറിച്ച് 30 ന് ശിവഗിരി മഠത്തിലാണ് പതാക ഉയർത്തുന്നത്. ധർമ്മപതാക പ്രശസ്ത ക്ഷേത്ര ചമയ നിർമ്മാതാവ് ജി.നമ്പൂതിരി ശ്രീകല ചെങ്ങളത്തിൽ നിന്ന് എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഏറ്റുവാങ്ങി. 29 ന് രാവിലെ 11 ന് നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രാങ്കണത്തിൽ നിന്ന് കോട്ടയം യൂണിയൻ ഭാരവാഹികൾ പതാകയുമായി ശിവഗിരിയിലേക്ക് യാത്ര തിരിക്കും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ യോഗം കൗൺസിലർ ഏ.ജി.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം.ശശി എന്നിവർ പ്രസംഗിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണവും, പതാക കൈമാറലും നിർവഹിക്കും .വൈകിട്ട് 5 ന് ശിവഗിരി മഹാസമാധി മന്ദിരത്തിൽ എത്തി ധർമ്മപതാക ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയ്ക്ക് സമർപ്പിക്കും.